കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന സൗകര്യ വികസനത്തിന് നികുതി അവധി

  • By Staff
Google Oneindia Malayalam News

ദില്ലി: യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 10 വര്‍ഷത്തെ നികുതിയിളവ് പ്രഖ്യാപിച്ചു.

ഹൈവേ ഉള്‍പ്പടെയുള്ള റോഡുകള്‍, ജലപാതകള്‍, ജലവിതരണം, ജലസേചനം, സാനിറ്റേഷന്‍, ഖരമാലിന്യ നിര്‍മാര്‍ജ്ജനം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളുയര്‍ത്താനുള്ള മേഖലകളെയാണ് 10 വര്‍ഷത്തേക്ക് നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ഭാവിയില്‍ ലാഭമുണ്ടാക്കാവുന്ന വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവയെയും 10 വര്‍ഷത്തേക്ക് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും ബ്രോഡ് ബാന്‍ഡ് നെറ്റ്ശൃംഖലകളെയും അഞ്ച് വര്‍ഷത്തേക്ക് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇവര്‍ക്ക് 30 ശതമാനം നികുതിയിളവും നല്‍കിയിട്ടുണ്ട്.

കോടിപതി പോലുള്ള ടെലിവിഷന്‍ പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഭാഗ്യക്കുറി, ടിവി പരിപാടി തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന സമ്മാനത്തുകയില്‍ നിന്നും 30 ശതമാനം മാത്രമേ നികുതി ഈടാക്കുകയുള്ളു.

നഷ്ടത്തിലോടുന്ന കമ്പനികളും ഇനിമുതല്‍ വരുമാനവിവരം സമര്‍പ്പിക്കണം. ഏത് ഇന്‍ഷുറന്‍സ് കമ്പനിയിലേക്കും അടയ്ക്കുന്ന പ്രിമീയം തുകയ്ക്ക് നികുതിയിളവ് നല്‍കും. വിദേശ ടെലിവിഷന്‍ ചാലനുകളെയും ആദായനികുതി ആക്ടിന് കീഴില്‍ കൊണ്ടുവരും.

സ്പെഷ്യല്‍ എക്സൈസ് തീരുവ ഇനി 16 ശതമാനം എന്ന നിരക്കില്‍ ഏകീകരിക്കും. ഇപ്പോള്‍ എട്ട് ശതമാനം മാത്രം സ്പെഷ്യല്‍ എക്സൈസ് തീരുവയുള്ള വസ്തുക്കള്‍ക്കും ഇനി 16 ശതമാനമായി തീരുവ വര്‍ദ്ധിക്കും. ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് തീരുവ വര്‍ദ്ധിക്കുമ്പോള്‍ സോഫ്റ്റ് ഡ്രിങ്ക്സിന് കുറയും.

ഇരുചക്രവാഹനങ്ങള്‍, ടാക്സികള്‍, ഗ്ലേസ്ഡ് ടൈലുകള്‍, പായകള്‍, മെത്ത, പരവതാനികള്‍, പെയിന്റ് ചെയ്ത കാന്‍വാസ് തുടങ്ങിയവയ്ക്കുണ്ടായിരുന്ന എട്ട് ശതമാനം അധിക സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X