കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.സി.കബീര്‍. ഇപ്പോഴുള്ള സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.
ഫിബ്രവരി 28 ബുധനാഴ്ച മന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് 32, 000 അര്‍ബുദ രോഗികളുണ്ടെന്ന് കെ.ബാബു, കെ.സി.വേണുഗോപാല്‍, ജോര്‍ജ്. എ. മാത്യു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്തന, ശ്വാസകോശ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications