മൗലവിയെ തട്ടിക്കൊണ്ടുപോയ ജീപ്പ് പിടിച്ചെടുത്തു
മലപ്പുറം: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയ ജീപ്പ് സിബിഐ അന്വേഷണസംഘം പിടിച്ചെടുത്തു. തൊണ്ടിമുതലായി ജീപ്പ് കോടതിയില്‍ ഹാജരാക്കും.
നമ്പര്‍ പ്ലേറ്റില്ലാതെയാണ് ജീപ്പ് അന്ന് ഓടിയിരുന്നത്. നീല നിറമുണ്ടായിരുന്ന ഈ ജീപ്പ് കോഴിക്കോട്ടുള്ള ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ബഷീര്‍ എന്നൊരാളായിരുന്നു ജീപ്പ് ഓടിച്ചത്. നമ്പര്‍ പ്ലേറ്റിലാതെ തന്നെ ബഷീര്‍ ഈ ജീപ്പ് പലതവണ അരീക്കോട് കൊണ്ടുവന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രസംഗത്തിനെന്നു പറഞ്ഞാണ് മൗലവിയെ ജീപ്പില്‍ കയറ്റിയത്. ബഷീറിനു പുറമെ പിടിയിലായ വി.വി. ഹംസ സഖാഫിയെയും മൗലവിയുടെ ഭാര്യ ഹവ ഉമ്മ ജീപ്പില്‍ കണ്ടിട്ടുണ്ടായിരുന്നു. വഴിക്കുവെച്ചാണ് പ്രതികള്‍ ജീപ്പിലേക്ക് കയറിയത്. ഇവര്‍ പിന്‍സീറ്റിലിരുന്ന് മൗലവിയുടെ കഴുത്തില്‍ തോര്‍ത്തുമുറുക്കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയും പിന്നീട് അതേ ജീപ്പില്‍ തന്നെ മൃതദേഹം അരൂരിലെ ചുവന്ന കുന്നില്‍ മറവു ചെയ്തുവെന്നുമാണ് കരുതുന്നത്.
കൃത്യത്തിനു ശേഷം കുറെക്കാലം ജീപ്പ് ഒളിപ്പിച്ചുവെച്ചതിനു ശേഷം വിറ്റു. അങ്ങനെയാണ് ഇപ്പോഴത്തെ ഉടമസ്ഥന്റെ കൈവശം ജീപ്പെത്തിയത്.












Click it and Unblock the Notifications