കീടനാശിനിയെപ്പറ്റി പഠിക്കാന്‍ വിദഗ്ധസമിതി
തിരുവനന്തപുരം: കാസര്‍കോട്ടെ പറങ്കിമാവിന്‍ തോട്ടങ്ങളില്‍ പതിവായി തളിക്കുന്ന കീടനാശിനി പരിസ്ഥിതി നാശമുണ്ടാക്കുമോ എന്ന് പഠിക്കാന്‍ വിദഗ്ദ്ധസമിതി രൂപീകരിച്ചു.
അടൂര്‍ പ്രകാശ് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായാണ് കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ ഫിബ്രവരി 28 ബുധനാഴ്ച നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളിലാണ് എന്റോസള്‍ഫന്‍ എന്ന വീര്യം കൂടിയ കീടനാശിനി ഉപയോഗിച്ചു വരുന്നത്. എന്റോസള്‍ഫന്‍ ഉപയോഗിക്കുന്നത് മൂലം പരിസ്ഥിതിയ്ക്ക് കാര്യമായ നാശം ഉണ്ടാകുന്നതായി പരാതിയുയര്‍ന്നിരുന്നു.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ക്കുള്ള വേതനക്കുടിശ്ശിക മാര്‍ച്ച് 10 ന് മുമ്പേ വിതരണം ചെയ്യുമെന്നും കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു. റബറിന്റെ വിലയിടിവുമൂലം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നഷ്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു.












Click it and Unblock the Notifications