കാറുകളുടെ വില കുറച്ചു
ദില്ലി: കേന്ദ്ര ബജറ്റിന് ശേഷം പ്രമുഖ കമ്പനികള്‍ കാറുകളുടെ വില കുറച്ചു. മാര്‍ച്ച് ഒന്ന് വ്യാഴാഴ ്ചമുതല് ഇത് പ്രാബല്യത്തില്‍ വരും.
മാരുതി കാറുകളുടെ വില 11,000 രൂപ മുതല്‍ 42, 000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ഹ്യുണ്ടായ്, ഫോര്‍ഡ് എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജും വില കുറയ്ക്കും.
മാരുതി 800ന് 11, 000 രൂപ വില കുറയും. ആള്‍ട്ടോയ്ക്ക് 16, 500 രൂപ വരെയും സെന്നിന് 17, 000 രൂപ മുതല്‍ 18, 000 രൂപ വരെയും വില കുറച്ചിട്ടുണ്ട്. വാഗണ്‍ ആറിന് 18, 000 രൂപ മുതല്‍ 19, 000 രൂപ വരെ വില കുറയും. 42, 000 രൂപയാണ് ബെലനോയുടെ ഇപ്പോഴുള്ള വിലയില്‍ നിന്നും കുറവ് വരുത്തിയിട്ടുള്ളത്. എസ്റ്റീമിന് 25, 000 രൂപ വരെ കുറയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഹ്യുണ്ടായ് സാന്‍ട്രോയ്ക്ക് 18, 000 രൂപയും ആക്സന്റിന് 34, 000 രൂപയും കുറയും. ഇത് ദില്ലിയിലെ നിരക്കായിരിക്കും.
ഫോര്‍ഡ് ഐക്കണിന് 29, 000 രൂപ മുതല്‍ 40, 000 രൂപ വരെ വില കുറയുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില ഉയര്‍ത്തുന്നത് ഇറക്കുമതി തീരുവയും വില്‍പ്പന നികുതിയുമാണ്. കാറുകളുടെ മേല്‍ ചുമത്തിയിരുന്ന 40 ശതമാനം ഇറക്കുമതി തീരുവ 32 ശതമാനമായി ബജറ്റില്‍ കുറച്ചത് കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും അനുഗ്രഹമായി.