വിഎസ്എന്എല് ഇന്റര്‍നെറ്റ് നിരക്ക് കുറച്ചു
ദില്ലി:വിഎസ്എന്‍എല്ലിന്റെ ലീസ് ലൈന്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള വാടകനിരക്ക് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച മുതല്‍ കുറച്ചു കൊണ്ട് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വിഎസ്എന്എല്) ഉത്തരവായി.
ഇനി മുതല്‍ റൂട്ടിംഗിനും മള്ട്ടിപ്ലെക്സിങ്ങിനും വേണ്ട ഉപകരണങ്ങളുടെ ചെലവ് വിഎസ്എന്എല് തന്നെ വഹിക്കും. വിഎസ്എന്എല് കേബിളുകളുടെ പ്രധാന സ്റേഷനുകളായ മുംബൈയിലെയും കൊച്ചിയിലെയും ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ഇന്റര്‍നെറ്റ് ലൈനുകളുടെ വാടകനിരക്കില്‍ 70 ശതമാനം കുറവുവരുത്തിയിരുന്നു. ഇപ്പോള്‍ സാറ്റലൈറ്റ് വഴിയുടെ ഇന്റര്‍നെറ്റ് ലൈനുകളുടെ വാടകനിരക്കിലും 40 ശതമാനം കുറവു വരുത്തിയരിക്കുകയാണ്.
കോ -ലൊക്കേഷനും വെബ് ഹോസ്റിംഗിനും ഉള്ള നിരക്കുകളും കുറച്ചിട്ടുണ്ട്. വിഎസ്എന്‍എല്ലിന്റെ സെര്‍വറുകളില്‍ കോ -ലൊക്കേറ്റു ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് 100 എംബിപിഎസ് വരെ വേഗതയുള്ള വിഎസ്എന്‍എല്ലിന്റെ ഇന്റര്‍നെറ്റ് ലാന് പോര്‍ട്ടുകള്‍ ഉപയോഗിക്കാം. വിഎസ്എന്‍എല്ലിന്റെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്കുന്ന പദ്ധതി മാര്‍ച്ച് 31 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.