കശ്മീരില്‍ കേണല്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കേണലടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു ബ്രിഗേഡിയറടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു.
അനന്ത്നാഗില്‍ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ബറ്റാലിയന്റെ കമാന്റിംഗ് ഓഫീസറായ കേണല്‍ ജെ.പി. ജോണ്‍ ആണ് കൊല്ലപ്പെട്ടത്.
ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ അനന്ത് നാഗിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൈനിക സംഘത്തെ തീവ്രവാദികള്‍ ഗ്രനേഡും യന്ത്രത്തോക്കുകളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.












Click it and Unblock the Notifications