കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ഹെലികോപ്റ്ററിലെ 6 പേരും മരിച്ചു?

  • By Staff
Google Oneindia Malayalam News

ഇറ്റാനഗര്‍: രണ്ടു ദിവസം മുന്‍പ് അരുണാചല്‍ പ്രദേശിലെ സുബന്‍സിരി ജില്ലയില്‍ വച്ച് പറക്കലിനിടയില്‍ അപ്രത്യക്ഷമായ വ്യോമസേനാ ഹെലികോപ്റ്ററിലെ ആറു പേരും കൊല്ലപ്പെട്ടുവെന്ന് ഊഹിക്കുന്നു.

സുബന്‍സിരി ജില്ലയുടെ ആസ്ഥാനമായ സിറോയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള കുന്നുംപ്രദേശത്തുനിന്നും മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇതോടെയാണ് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്ന രണ്ടു പൈലറ്റുമാരും ഒരു എഞ്ചിനീയറും മൂന്നു സൈനികരും ഉള്‍പെടെ ആറു പേരും മരിച്ചിരിക്കാമെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

സിറോയില്‍ നിന്നും താലിയിലേക്ക് റേഷന്‍ വിതരണം ചെയ്യാന്‍ പോയതായിരുന്നു ഹെലികോപ്റ്റര്‍. മടങ്ങും വഴിയ്ക്കാണ് ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായത്. നിബിഡ വനമായതിനാല്‍ കാഴ്ചക്കുറവു മൂലം യാത്രയ്ക്കിടയില്‍ ഹെലികോപ്റ്റര്‍ മരത്തിലിടിച്ച് തകര്‍ന്നതായിരിക്കാമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X