മാരനെ റിമാന്റ് ചെയ്തു
ചെന്നൈ: വീരപ്പന് സഹായം നല്കിയിരുന്ന തമിഴ്നാട് ലിബറേഷന്‍ ആര്‍മി (ടിഎന്‍എല്‍എ) നേതാവ് മാരനെ മാര്‍ച്ച് 14 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവായി. തമിഴ്നാട്ടിലെ ടാഡാ കോടതിയാണ് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു പോലീസ് സ്റഷന്‍ ആക്രമണം, മൂന്നു ബോംബു സ്ഫോടന പരമ്പര എന്നീ കേസുകളില്‍ മാരന്‍ പ്രതിയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി മാര്‍ച്ച് രണ്ട് വരെ മാരനെ പൊലീസ് കസ്റഡിയില്‍ വിട്ടു കൊടുക്കാന്‍ നേരത്തെ കോടതി വിധിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ചതായി അറിയിച്ചുകൊണ്ട് പൊലീസ് വ്യാഴാഴ്ച മാരനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ബലം പ്രയോഗിച്ച് പൊലീസ് 11 പേജുള്ള ഒരു പ്രസ്താവനയില്‍ മാരനെ ഒപ്പിടുവിച്ചതായി മാരന്റെ ജഡ്ജി ശങ്കരസുബു കോടതിയില്‍ ആരോപിച്ചു. മാരന്റെ മൊഴി രേഖപ്പെടുത്തണമെന്നും ശങ്കരസുബു കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി അംഗീകരിച്ചില്ല.












Click it and Unblock the Notifications