വീരപ്പന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
കോയമ്പത്തൂര്‍: വീരപ്പന്റെ കൂട്ടാളിയും പിടികിട്ടാപ്പുള്ളിയുമായ കൃഷ്ണമൂര്‍ത്തി തമിഴ്നാട് ദൗത്യസേനയുടെ പിടിയിലായി.
തമിഴ് തീവ്രവാദ സംഘടനയായ നാഷണല്‍ റിട്രീവല്‍ ഫോഴ്സ് (ടിഎന്‍ആര്‍എഫ്) നേതാവ് കൂടിയായ കൃഷ്ണമൂര്‍ത്തിയെ ഫിബ്രവരി 28 ബുധനാഴ്ച സത്യമംഗലം വനമേഖലയിലെ കരിക്കാല്‍മൊക്കൈയില്‍ വച്ചാണ് പിടികൂടിയത്.
ഒരു പോളറോയ്ഡ് ക്യാമറ, ഒരു മൈക്രോ കാസറ്റ് റെക്കോര്‍ഡര്‍, അഞ്ച് തിരകള്‍, ഉപയോഗിച്ചു കഴിഞ്ഞ മൂന്ന് തിരകള്‍ എന്നിവ കൃഷ്ണമൂര്‍ത്തിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചെമന്തിമലയില്‍ വച്ച് വീരപ്പന്‍ സംഘത്തിന് നേരെ വെടിവയ്പ്പുണ്ടായപ്പോള്‍ കൃഷ്ണമൂര്‍ത്തിയും മറ്റ് രണ്ട് പേരും ഇരുട്ടുപ്പള്ളത്തിനടുത്തുള്ള കാട്ടിലേക്ക് കടക്കുകയായിരുന്നു.
പിന്നീട് മറ്റ് രണ്ട്പേരുമായി പിരിഞ്ഞ കൃഷ്ണമൂര്‍ത്തി ദിണ്ടിഗലിലെ ജന്മസ്ഥലത്തെത്തി. പിന്നീട് അറസ്റ്റ് ഭയന്ന് അവിടം വിട്ട കൃഷ്ണമൂര്‍ത്തി വീരപ്പനെ തിരഞ്ഞ് കാട്ടിലെത്തുമ്പോഴാണ് പിടിയിലായത്.












Click it and Unblock the Notifications