ബജറ്റ് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കും: ആന്റണി
തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മക്കെതിരെ കേന്ദ്ര ബജറ്റ് മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി.
ഈ ബജറ്റ് ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുന്നതോടൊപ്പം തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുകയെന്ന് ആന്റണി പറഞ്ഞു. ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഭാവിയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും. ഭക്ഷ്യ സബ്സിഡി കുറക്കാനുള്ള നിര്‍ദ്ദേശം മൂലം പൊതുവിതരണ സമ്പ്രദായം തകരും - അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ പ്രയോജനപ്രദവും അതേ സമയം ദോഷകരമായ നിര്‍ദ്ദേശങ്ങളുമുണ്ടെന്നാണ് യുഡിഎഫിലെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി പറഞ്ഞത്. തേയില, കാപ്പി, പാമോയില്‍, കൊപ്ര എന്നിവയുടെ ഇറക്കുമതി തീരുവ ഇനിയും കൂട്ടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളൂ. റബറിന്റെ ഇറക്കുമതി തീരുവ 150 ശതമാനമെങ്കിലും കൂട്ടേണ്ടതാണ് - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications