കയര്‍ വാങ്ങാന്‍ ആളില്ല
തിരുവനന്തപുരം: വാങ്ങാനാളില്ലാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ കയറും കയറുല്പന്നങ്ങളും കെട്ടിക്കിടക്കുന്നു.
കയര്‍ഫെഡില്‍ 24.24 കോടി രൂപയുടെ കയറും കയറുല്പന്നങ്ങളും കെട്ടിക്കിടക്കുകയാണെന്ന് വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു. എ.വി.താമരാക്ഷന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇതറിയിച്ചത്.
കെട്ടിക്കിടക്കുന്ന സ്റോക്ക് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുള്ളതിനാല്‍ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രി വാദിച്ചു. കയര്‍ഫെഡിനുള്ള വായ്പ 18.5 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉടനെ തന്നെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നും മൂന്ന് കോടിയുടെ വായ്പയും കയര്‍ഫെഡിന് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് ലക്ഷത്തോളം കയര്‍ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് താമരാക്ഷന്‍ പറഞ്ഞു. നബാര്‍ഡിന്റെ ഒരു വായ്പ ഈടു നല്കാത്തതിനാല്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും താമരാക്ഷന്‍ പറഞ്ഞു. കൊല്ലം ജില്ലയിലെയും ചേര്‍ത്തല, ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെയും തൊഴിലാളികളെ പട്ടിണിമരണം ഏത് നിമിഷവും പിടികൂടാമെന്ന് പ്രതിപക്ഷ നേതാവ് ഏ.കെ.ആന്റണി പറഞ്ഞു.












Click it and Unblock the Notifications