ഭൂചലനസാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തണം
തിരുവനന്തപുരം: കേരളത്തിലെ ഭൂചലനസാധ്യത പ്രദേശങ്ങള്‍ അടയാളപ്പെടുത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.
അടുത്ത കാലത്തുണ്ടായ ഭൂചലനങ്ങള്‍ കണക്കിലെടുത്ത് കേരളത്തെ ഭൂചലനസാധ്യത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മാര്‍ച്ച് ഒന്നിന് നിയമസഭയില്‍ വച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലന സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ പുതിയൊരു മൈക്രോ സോണേഷന്‍ ഭൂപടം തയാറാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.
നിലവാരം കുറഞ്ഞ ഫ്ലാറ്റുകളും ബഹുനില മന്ദിരങ്ങളും കെട്ടിപ്പൊക്കുന്നത് കര്‍ശനമായി തടയണം. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ അദ്ധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications