Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്തഫയും വര്‍ഗീസും വീണ്ടും ഏറ്റുമുട്ടും

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മാറ്റുരയ്ക്കാനിറങ്ങുന്നത് കഴിഞ്ഞ തവണത്തെ എതിരാളികള്‍ തന്നെയെന്നുറപ്പായി.

മണ്ഡലത്തിന്റെ കണ്ണിലുണ്ണിയായിരുന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയെ തോല്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ എം.പി.വര്‍ഗീസിനെ ഇത്തവണയും പോരിനിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോണ്‍ഗ്രസ് മുസ്തഫയെ ഒഴിവാക്കാനും സാധ്യതയില്ല.

ജയിലില്‍ കിടന്ന് മത്സരിച്ച സിപിഎം നേതാവ് എം.കെ.കൃഷ്ണനെ നിയമസഭയിലെത്തിച്ച ചരിത്രമുള്ള കുന്നത്ത്നാട്ടില്‍ നിന്നാണ് മുസ്തഫ ഹാട്രിക്ക് നേടിയത്. എണ്‍പതുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലമായി കുന്നത്തുനാട് മാറുകയായിരുന്നു. കഴിഞ്ഞ തവണ സിപിഎം നേതൃത്വത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് 58 വോട്ടുകള്‍ക്ക് വര്‍ഗീസ് മുസ്തഫയെ അട്ടിമറിച്ചു. അത് കൊണ്ടാണ് വീണ്ടും വര്‍ഗീസിനെ തന്നെ സിപിഎം രംഗത്തിറക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തിലായിരുന്ന ഒട്ടുമിക്ക പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. എട്ട് പഞ്ചായത്തുകളില്‍ ഏഴിലും ഭരണം യുഡിഎഫ് കയ്യടക്കി. പത്തിലേറെ വാര്‍ഡുകളുള്ള ചില പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്.

ഈ വിധിയെഴുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാനാകില്ലെങ്കിലും കണക്കുകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. കോണ്‍ഗ്രസ് പാളയത്തിലെ അടിയൊഴുക്കുകള്‍ തടയാനായില്ലെങ്കില്‍ വീണ്ടും വര്‍ഗീസ് നിയമസഭയിലെത്തിയെന്നും വരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+