ഗള്‍ഫിലേക്ക് ആറ് പുതിയ വിമാനങ്ങള്‍
കൊച്ചി: മാര്‍ച്ച് നാല് ഞായറാഴ്ച മുതല്‍ കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്ക് ആറ് പുതിയ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിക്കുന്നു.
ദുബായ്, അബുദാബി, മസ്ക്കറ്റ്, ബഹ്റൈന്‍, ദോഹ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുംബൈയില്‍ നിന്നും കണക്ഷന്‍ ഫ്ലൈറ്റുകള്‍ ലഭിക്കത്തക്ക രീതിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.
ന്യയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്ലൈറ്റ് കിട്ടുന്ന തരത്തില്‍ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് രണ്ട് സര്‍വീസുകള്‍ തുടങ്ങും. ഈ സര്‍വീസുകള്‍ തുടങ്ങുന്നതോടെ ന്യുയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തി കൊച്ചിയിലേക്ക് വരുന്നതിന് ഒന്നര ദിവസം മതിയാകും.
മുംബൈ കൊച്ചി കണക്ഷന്‍ ഫ്ലൈറ്റ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ലണ്ടനില്‍ നിന്നും ഒരു ദിവസം കൊണ്ട് കൊച്ചിയിലെത്താം. കണക്ഷന്‍ ഫ്ലൈറ്റ് സര്‍വീസ് തുടങ്ങിക്കഴിഞ്ഞാല്‍ ലണ്ടനില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് മുംബൈയില്‍ രണ്ട് മണിക്കൂര്‍ മാത്രം തങ്ങിയാല്‍ മതിയാകും.












Click it and Unblock the Notifications