മുല്ലപ്പെരിയാര്‍: ഉയരം കൂട്ടാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി.
പ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളും അണക്കെട്ടില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച ഇ.എം.അഗസ്തിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു.
തമിഴ്നാട് സര്‍ക്കാരിനെതിരായി കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അണക്കെട്ട് പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളെ കുറിച്ച് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നായനാര്‍ വ്യക്തമാക്കി. സംസ്ഥാനവുമായി ആലോചിക്കാതെ നിയമിച്ച വിദഗ്ധ സമിതിയുടെ പരിശോധന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.
വിദഗ്ധ സമിതിയുടെ തീര്‍പ്പിനെതിരെ നാല് ഹര്‍ജികള്‍ കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി വി.പി. രാമകൃഷ്ണ പിള്ള അറിയിച്ചു.












Click it and Unblock the Notifications