മദ്യം കഴിച്ച് വിദ്യാര്‍ത്ഥികള്‍ ആശുപതിയില്‍
ആലുവ: വിഷം കലര്‍ന്ന മദ്യം കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫിബ്രവരി 28 ബുധനാഴ്ചയാണ് ആലുവ ആലങ്ങാടിനടുത്തുള്ള മൂന്ന് വിദ്യാര്‍ത്ഥികളെയും അവശരായനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മനക്കപ്പടിയിലെ ഫ്രാന്‍സിസ് മേനാച്ചേരി മെമ്മോറിയല്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂന്നു പേരും. ഒരു കുളത്തിനടുത്ത് നിന്നും കിട്ടിയ മദ്യക്കുപ്പിയിലെ ദ്രാവകം കഴിക്കുകയായിരുന്നു കുട്ടികളെന്ന് പൊലീസ് പറഞ്ഞു.
ഇത് വിഷം കലര്‍ന്ന മദ്യമായിരുന്നോ അതോ മദ്യം വാങ്ങിയ ശേഷം കുട്ടികള്‍ അതില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നോ എന്നറിവായിട്ടില്ല. തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു.












Click it and Unblock the Notifications