കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രഷറി നിയന്ത്രണം തുടരും: മന്ത്രി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക നില മെച്ചപ്പെടും വരെ ട്രഷറി നിയന്ത്രണം തുടരുമെന്ന് ധനമന്ത്രി ടി.ശിവദാസമേനോന്‍ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് 17 വരെ തല്ക്കാലം ട്രഷറി നിയന്ത്രണത്തില്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.

അവശജനവിഭാഗങ്ങള്‍ക്ക് 2000 ഡിസംബര്‍ 31 വരെ കൊടുക്കാനുള്ള കുടിശിക മാര്‍ച്ച് 15നകം കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രബജറ്റില്‍ കേരളത്തിന് ദോഷകരമായ നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷവും കൈകോര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ളവര്‍ക്ക് മാത്രമായി റേഷന്‍ വെട്ടിച്ചുരുക്കാനുള്ള നീക്കം കേരളത്തിനെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ശിവദാസമേനോന്‍ പറഞ്ഞു. ഇതിനെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ശിവദാസമേനോന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X