ബ്രിട്ടനും എല്‍ടിടിഇയെ നിരോധിക്കുന്നു
കൊളംബോ: ബ്രിട്ടീഷ് സര്‍ക്കാര്‍ തമിഴ് തീവ്രവാദി സംഘടനയായ എല്‍ടിടിഇയെ നിരോധിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി ജാക്ക് സ്ട്രോ നിരോധിക്കേണ്ടതായ 21 അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
എല്‍ടിടിഇയും ഇക്കൂട്ടത്തിലുണ്ട്. ഈ 21 സംഘടനകളെയും പുതിയ ഭീകരവാദ നിയമം അനുസരിച്ച് നിരോധിക്കണമെന്നാണ് ജാക്ക് സ്ട്രോയുടെ നിര്‍ദേശം. ഭീകരവാദ നിയമം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടന്‍. മാത്രമല്ല ഭീകരസംഘടനകളുടെ പേരുകള്‍ പാര്‍ലമെന്റിലവതരിപ്പിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ക്കെതിരെ ദീര്‍ഘകാലമായി നടന്നുവരുന്ന നിയമ നടപടികളുടെ അവസാന ഘട്ടമാണ്.
ബ്രിട്ടനില്‍ ഈ സംഘടനകളുടെ ആയുധ പരിശീലനവും റിക്രൂട്ട്മെന്റും തടയും. ഈ വിദേശ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയും., ഭീകരസംഘടനകളിലേക്ക് ബ്രിട്ടനില്‍ നിന്നും അയക്കുന്ന പണത്തിന്റെ ഒഴുക്കും ഭീകരവാദ നിയമ നിരോധനമനുസരിച്ച് തടയും.
അമേരിക്ക 1997 ലേ എല്‍ടിടിഇയെ നിരോധിച്ചിരുന്നു. രാജീവ്ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലും എല്‍ടിടിഇയെ നിരോധിച്ചിരുന്നു. എല്‍ടിടിഇയെ നിരോധിക്കാനുള്ള ബ്രീട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തെ ശ്രീലങ്ക സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ നേരിട്ട് അഭിനന്ദനം അറിയിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കതിര്‍ഗമര്‍ ഈയാഴ്ച ലണ്ടന്‍ സന്ദര്‍ശിക്കും.












Click it and Unblock the Notifications