പ്രതിരോധ ബജറ്റ് കൂട്ടിയതില്‍ പാക് അമര്‍ഷം
ഇസ്ലാമാബാദ്: പ്രതിരോധത്തിന് ഇന്ത്യന്‍ ബജറ്റില്‍ 13.8 ശതമാനം തുക കൂടുതല്‍ അനുവദിച്ചതില്‍ പാകിസ്ഥാന്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ ഈ നടപടി മേഖലയില്‍ സംഘര്‍ഷം കൂട്ടാനേ ഉപകരിക്കൂ എന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇനാമുല്‍ ഹഖ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 50 ശതമാനം വര്‍ദ്ധിച്ചു. പാകിസ്ഥാന് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിനാകെ ഇന്ത്യയുടെ ഈ നടപടി വലിയ ഭീഷണിയാണ്. സൈനികവല്‍ക്കരണവും സൈനിക ബജറ്റില്‍ തുക കൂട്ടുന്നതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം കൂട്ടുന്നതിനേ സഹായിക്കൂ - ഹഖ് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച വാര്‍ത്താലേഖരോട് പറഞ്ഞു.
സ്വാതന്ത്യ്രത്തിനു ശേഷം ഇന്ത്യയുമായി മൂന്നു യുദ്ധങ്ങള്‍ നടത്തിയിട്ടെങ്കിലും പാകിസ്ഥാന്‍ ഇതുവരെ പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ഹഖ് അവകാശപ്പെട്ടു.
അത്യാധുനിക ആയുധ സാമഗ്രികള്‍ വാങ്ങാനും മറ്റുമായി ഇന്ത്യയുടെ ബജറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വന്‍ വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് ഈ വര്‍ദ്ധന. 2000-01ല്‍ 28 ശതമാനവും 2001-02ല്‍ 13.8 ശതമാനവുമാണ് ഈയിനത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്.












Click it and Unblock the Notifications