കൊക്കക്കോളയുടെ വില കുറച്ചു
ദില്ലി: കേന്ദ്ര ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് കൊക്കകോള മാസാ ഉള്‍പെടെയുള്ള എല്ലാ ബ്രാന്‍ഡുകളുടെയും വില കുറച്ചു. പുതിയ വില ഉടന്‍ തന്നെ നിലവില്‍ വരും.
ഏഴു മുതല്‍ 10 ശതമാനം വരെയാണ് വില കുറച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റുവരുന്ന 200 മില്ലിലിറ്റര്‍ പാക്കിന് ഏഴു ശതമാനം വിലക്കുറവാണ് ഉണ്ടാവുക.
ഒരു ലിറ്റര്‍ ബോട്ടിലുകളില്‍ ലഭിക്കുന്ന കൊക്ക കോള, തംസ് അപ്പ്, ഫാന്റ, ലിംക, സ്പ്രൈറ്റ്, മാസാ എന്നിവയുടെ വില 22ല്‍ നിന്ന് 20 ആക്കി കുറച്ചു.












Click it and Unblock the Notifications