വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ഓഹരിവിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുംബൈ സൂചിക 176 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 51 പോയിന്റും താഴ്ന്നു.
വിദേശ വ്യവസായ സംരംഭകര്‍ തങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് വിപണിയിലെ വന്‍ ഇടിവിനു കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
വിവരസാങ്കേതിക രംഗത്തെ ഓഹരികളും പരമ്പരാഗത ഓഹരികളും വിലത്തകര്‍ച്ചയെ നേരിട്ടു.
മുംബൈ സൂചിക
ഒടുവിലത്തെ നില-4095.16
തുടങ്ങിയത് -4271.65
താഴ്ച - 176.49
എന്‍ എസ് ഇ
ഒടുവിലത്തെ നില -1306.65
തുടങ്ങിയത് -1358.05
താഴ്ച -51.40
വില കൂടിയ ഓഹരികള്‍
എ സി സി, എസ് ബി ഐ, എം ടി എന്‍ എല്‍, എച്ച് പി സി എല്‍, ബി പി സി എല്‍, ബാങ്ക് ഓഫ് ബറോഡ
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, വിപ്രോ, സീ ടെലിഫിലിംസ്, ഗ്ലോബല്‍ ടെലി, എന്‍ ഐ ഐ ടി, സില്‍വര്‍ലൈന്‍, ടാറ്റാ ടീ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, എസ്കോര്‍ട്സ്, സ്റ്റെര്‍ലൈറ്റ്, കോര്‍പറേഷന്‍ ബാങ്ക്.












Click it and Unblock the Notifications