കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ് വീണ്ടും വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ ആകാശിന്റെ പരീക്ഷണാര്‍ത്ഥമുള്ള വിക്ഷേപണം മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച നടന്നു.

ഒറീസയിലെ ചന്ദിപൂരിലെ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം.ഈയാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആകാശിന്റെ പരീക്ഷണ വിക്ഷേപണം നടക്കുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ആകാശ്.ഇന്ത്യയുടെ ഭൂതല-ആകാശ മിസൈലുകളില്‍ പെട്ടതാണ് ആകാശ്.

ഒരേ സമയം പല ലക്ഷ്യസ്ഥാനങ്ങളില്‍ നാശം വിതക്കാനുള്ള ശേഷി ആകാശിനുണ്ട്. ആകാശിന്റെ അവസാന പരീക്ഷണ വിക്ഷേപണം രണ്ടു ദിവസത്തിനുള്ളില്‍ നടക്കും. 2002 ഓടെ ഇന്ത്യന്‍ സൈനികനിരയില്‍ ആകാശും അണിനിരക്കും. മിസൈലിന്റെ വിവിധമേഖലയിലുള്ള കഴിവ് പരിശോധിക്കാനാണ് ആവര്‍ത്തിച്ചുള്ള ഈ പരീക്ഷണവിക്ഷേപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X