പാസ്പോര്‍ട്ട്: നടപടികള്‍ ലളിതമാക്കും
ദില്ലി: പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാസ്പോര്‍ട്ടിനുള്ള അപേക്ഷാഫോറങ്ങള്‍ വില്‍ക്കുന്നതിനും പൂരിപ്പിച്ച ഫോമുകള്‍ വാങ്ങുന്നതിനുമായി സ്പീഡ് പോസ്റ്റ് സെന്ററുകളില്‍ സൗകര്യമേര്‍പ്പെടുത്തും.
മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് വിദേശകാര്യമന്ത്രാലയ വക്്താവ് അറിയിച്ചു. വിദേശകാര്യമന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കേരളം, കര്‍ണാടക, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ദില്ലി, ആന്ധ്രപ്രദേശ്, ചെന്നൈ എന്നിവിടങ്ങളിലെ സ്പീഡ്പോസ്റ്റ് കേന്ദ്രങ്ങളിലാണ് പാസ്പോര്‍ട്ട് അപേക്ഷാ ഫോറങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഇരട്ടിയാകും. അപേക്ഷകളിന്മേലുള്ള മറ്റ് നടപടികള്‍ നിലവിലുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍ തന്നെയാകും നടക്കുക.
പാസ്പോര്‍ട്ട് ഓഫീസുകള്‍ പൂര്‍ണ്ണമായും കംപ്യൂട്ടര്വത്കരിക്കുന്ന പദ്ധതി പുരോഗമിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ഇപ്പോള്‍ സ്വന്തമായി വെബ്സൈറ്റുകള്‍ ഉള്ളപാസ്പോര്ട്ട് ഓഫീസുകളിലെ പാസ്പോര്‍ട്ട് അപേക്ഷയുടെ വിവരം കൃത്യമായി അറിയാനാവും. ഈ സൗകര്യം മറ്റ് പാസ്പോര്‍ട്ട് ഓഫീസുകളില്‍ കൂടി ഉടനടി നടപ്പാക്കും.
പാസ്പോര്‍ട്ട് ഓഫീസുകളിലെ ടെലി-എന്‍ക്വയറി സംവിധാനവും പരിഷ്കരിക്കും. പഴയ പാസ്പോര്ട്ടുകള് സംബന്ധിച്ച ഡാറ്റാ ബേസുകള്‍ നിര്‍മ്മിക്കുക, പാസ്പോര്‍ട്ട് ഓഫീസുകള്‍ തമ്മില്‍ നെറ്റ്വര്‍ക്ക് ശൃംഖല മൂലം ബന്ധിപ്പിക്കുക തുടങ്ങിയ പരിഷ്കരണങ്ങളും ഉടന്‍ നടപ്പാക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications