ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വെന്തു മരിച്ചു
രാജ്കോട്ട്: കഴിഞ്ഞ ജനവരി 26ന് ഗുജറാത്തിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ട അമ്മയും മൂന്നു കുട്ടികളും വെന്തു മരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഭരത്നഗറില്‍ ഇവര്‍ താമസിച്ചു വരികയായിരുന്ന ടെന്റിന് തീപിടിച്ചാണ് മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ദുരന്തമുണ്ടായത്.
ഭൂചലനത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ ടെന്റില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതേയുള്ളൂ.
ശാരദാബെന്‍ (35), മക്കളായ അങ്കില (10), മിനാല്‍ (8), രവി (6) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications