തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ഗില്‍ അറിയിച്ചു.
കേരളത്തോടൊപ്പം തമിഴ്നാട്, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ഗില്‍ പറഞ്ഞു.
തിരിച്ചറിയില്‍ കാര്‍ഡില്ലാതെ ആര്‍ക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ലെന്ന് ഗില്‍ വ്യക്തമാക്കി. കണ്ണൂരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗില്‍ അറിയിച്ചു. വോട്ടര്‍പ്പട്ടികയില്‍ നിന്നും മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ എടുത്തുവരികയാണെന്നും ഗില്‍ പറഞ്ഞു.












Click it and Unblock the Notifications