മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് തടവും പിഴയും
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് വിജിലന്‍സ് പ്രത്യേക കോടതി നല്കിയ ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു.
ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ആണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പി.കേശവപിള്ളയുടെ ശിക്ഷയും കോടതി മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ശരിവച്ചു.
പ്രതികളോട് തിരുവനന്തപുരത്ത് പ്രത്യേക കോടതിയില്‍ കീഴടങ്ങാനും ജസ്റിസ് ടി.എം. ഹസന്‍പിള്ള, ജസ്റിസ് പി.കെ.ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവായി. പ്രതികളുടെ ജാമ്യബോണ്ട് റദ്ദാക്കിയ കോടതി ശിക്ഷ വര്‍ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി.












Click it and Unblock the Notifications