ആന്റണി- കരുണാകരന്‍ വഴക്കു തീര്‍ന്നു
ദില്ലി: ആന്റണിയായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പകരം കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റാകും. സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ ഏതാണ്ട് ഈ ഒത്തു തീര്‍പ്പിലെത്തിയതോടെ ആന്റണിയും കരുണാകരനും തമ്മിലുള്ള പോരിന് തല്ക്കാലം വിരാമമായി.
ഫിബ്രവരി 28 ബുധനാഴ്ച കരുണാകരന്‍ സോണിയാഗാന്ധിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ഈ ഒത്തു തീര്‍പ്പു ഫോര്‍മുല ഉണ്ടായത്. കെപിസിസി പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൂര്‍ണ്ണമായും കരുണാകരന് നല്കാന്‍ സോണിയാഗാന്ധി സമ്മതിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കരുണാകരനെ അറിയിച്ചു.
ഒരു വിഭാഗത്തിന് മുഖ്യമന്ത്രി പദം മറുവിഭാഗത്തിന് കെപിസിസി പ്രസിഡന്റ് പദവി എന്ന തീരുമാനം സോണിയാഗാന്ധിയില്‍ നിന്ന് തിരഞ്ഞെടുപ്പിനു മുന്‍പേ ലഭിക്കുകയെന്ന കരുണാകരന്റെ ആവശ്യം ഇതോടെ നിറവേറി. എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമേ പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനമുണ്ടാകൂ.












Click it and Unblock the Notifications