ശ്രീനാരായണഗുരു പ്രതിമ തകര്‍ത്തു
കൊല്ലം: മുഖത്തലയ്ക്കടുത്ത് വാമനംകാവ് കവലയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമികള്‍ തല്ലിത്തകര്‍ത്ത നിലയില്‍ പ്രതിമ കണ്ടെത്തിയത്. പ്രതിമ ഭാഗികമായി തകര്‍ക്കപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മുഖത്തല പ്രദേശം സംഘര്‍ഷഭരിതമാണ്. മുഖത്തലയിലും സമീപപ്രദേശങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഹര്‍ത്താല്‍ ആചരിച്ചു. സംഭവത്തോടനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications