മദ്യദുരന്തം: കമ്മിഷന്‍ സിറ്റിംഗ് തുടങ്ങുന്നു
കൊച്ചി: കല്ലുവാതുക്കല്‍ , പള്ളിക്കല്‍ വിഷമദ്യദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് കെ.പി. മോഹന്‍കുമാര്‍ കമ്മിഷന്റെ ആദ്യസിറ്റിംഗ് മാര്‍ച്ച് 16 വെള്ളിയാഴ്ച നടക്കും. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ് ഹൗസിലാണ് സിറ്റിംഗ്.
അന്വേഷണത്തിന്റെ ഭാഗമായി തെളിവ് നല്കാനും കക്ഷിചേരാനും ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തോട് ഇതുവരെ 20 പേര്‍ മാത്രമാണ് പ്രതികരിച്ചതെന്ന് ജസ്റിസ് മോഹന്‍കുമാര്‍ പറഞ്ഞു. ആദ്യസിറ്റിംഗ് ആരംഭിക്കുന്നത് വരെ കമ്മിഷനെ സമീപിക്കുന്നവരില്‍ നിന്നും തെളിവ് ശേഖരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കേണ്ടതുണ്ടോ, എത്രമാത്രം തുക നഷ്ടപരിഹാരമായി നല്കണം തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ടെങ്കിലും ഇത്തരം അപേക്ഷകള്‍ പോലും കമ്മിഷന് ലഭിച്ചിട്ടില്ലെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications