മട്ടാഞ്ചേരിയില്‍ തോമസും ഇബ്രാഹിംകുഞ്ഞും
കൊച്ചി: എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി വി.കെ.ഇബ്രാഹിംകുഞ്ഞ് മത്സരിക്കും. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി ജില്ലാക്കമ്മിറ്റിയുടെ നിര്‍ദേശത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയതായി അറിയുന്നു.
യുഡിഎഫിന്റെ സ്ഥിരം തട്ടകമായിരുന്ന മട്ടാഞ്ചേരി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേടിക്കൊടുത്ത സിപിഎം സ്വതന്ത്രന് എം.എ. തോമസിനെയാണ് ഇബ്രാഹിംകുഞ്ഞ് നേരിടേണ്ടിവരിക. മണ്ഡലത്തില്‍ വ്യാപകമായി ബന്ധങ്ങളുള്ള എം.എ. തോമസിനെ ഇത്തവണയും രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഇബ്രാഹിംകുഞ്ഞ്. മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. മട്ടാഞ്ചേരിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ടി.എ. അഹമ്മദ് കബീറിനെ ഇത്തവണയും പരിഗണിച്ചിരുന്നു. കബീറിനെ മലബാറിലെ ലീഗ് സീറ്റുകളിലൊന്നില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.
മുസ്ലീംലീഗിന്റെ മട്ടാഞ്ചേരി സീറ്റില്‍ മത്സരിക്കാന്‍ യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയുടെ നേതാവ് എം.വി. രാഘവനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാഘവന് മറ്റേതെങ്കിലും സുരക്ഷിത മണ്ഡലം നല്‍കാമെന്ന് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനും ഈ മണ്ഡലത്തില്‍ നോട്ടമുണ്ടായിരുന്നതാണ്.
എം.എം. ഹസന് വേണ്ടി മട്ടാഞ്ചേരി വിട്ടു കൊടുത്താല്‍ ആലുവയോ കുന്നത്തുനാടോ ലീഗിന് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇടതുമുന്നണിയില്‍ സിപിഎം നേതാവായ എം.എം. ലോറന്‍സിനെ മട്ടാഞ്ചേരിയില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ടായിരുന്നതാണ്. എന്നാല്‍ സമുദായ സമവാക്യങ്ങളും വാണിജ്യ മണ്ഡലങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തില്‍ എം.എ. തോമസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications