Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ മത്സരിക്കില്ല

ദില്ലി: കെ. കരുണാകരന്റെ മകള്‍ പത്മജ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുറപ്പായി.

പത്മജയെ മത്സരരംഗത്തിറക്കുന്നതിനോട് പാര്‍ട്ടിയിലെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തല്‍ക്കാലം പത്മജ മത്സരിക്കേണ്ടെന്നാണ് കരുണാകരന്റെ തീരുമാനമെന്നറിയുന്നു. മുരളീധരന്‍ പിസിസി പ്രസിഡന്റായേക്കുമെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആന്റണി നില്‍ക്കുകയും പിസിസി പ്രസിഡന്റ് സ്ഥാനം മുരളീധരന് നല്‍കുകയും ചെയ്യുക എന്നതാണ് ഹൈക്കമാന്‍ഡ് ഏറ്റവും ഒടുവില്‍ എടുത്ത തീരുമാനമെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കരുണാകരനും മുരളീധരനും ദില്ലിയില്‍ വച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഐ ഗ്രൂപ്പിനെ അവഗണിച്ചാല്‍ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരില്ലെന്ന് സോണിയയെ ബോധ്യപ്പെടുത്താല്‍ കരുണാകര പക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ദില്ലിയിലുള്ള ഐ ഗ്രൂപ്പുകാര്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+