സുപ്രീം കോടതിയില്‍ പോകും: പിള്ള
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ താന്‍ കുറ്റക്കാരനാണെന്ന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
ഗ്രാഫൈറ്റ് കേസില്‍ പ്രത്യേക കോടതിയുടെ വിധി കേരള ഹൈക്കോടതി മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ശരിവച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ കെട്ടിച്ചമച്ച ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ബാലകൃഷ്ണ പിള്ള ആരോപിച്ചു.
രണ്ടു മാസത്തിനുള്ളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ ബാലകൃഷ്ണ പിള്ളക്കെതിരായ വിധിക്ക് ദൂരവ്യാപകമായ ഫലങ്ങളുണ്ടാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കിലും പിള്ളക്ക് ഒട്ടേറെ നിയമകടമ്പകള്‍ കടക്കേണ്ടി വരും. എന്നാല്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഈ വിധി തടസ്സമാകില്ലെന്ന് ചില നിയമവിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications