കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പി സ്കൂളുകളില്‍ ഇനി ടിടിസിക്കാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: എല്‍ പി സ്കൂളുകളില്‍ ഇനി ടിടിസി പാസായവര്‍ക്കു മാത്രമേ അധ്യാപകരാവാന്‍ കഴിയൂ. ബിഎഡുകാരുടെ അപേക്ഷ ഇനി മുതല്‍ എല്‍പി സ്കൂളുകളിലെ അധ്യാപക ജോലിക്ക് പരിഗണിക്കില്ല. ഇതു സംബന്ധിച്ച് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കിയിരിക്കുകയാണ്.

യുപി സ്കൂളുകളില്‍ ബിഎഡുകാരോടൊപ്പം ടിടിസിക്കാരെയും നിയമിക്കാന്‍ അനുമതി നല്കിയിട്ടുണ്ട്. ജസ്റിസ് കെ.ടി. തോമസ് , ജസ്റിസ് ആര്‍.പി.സേത്തി എന്നിവരടങ്ങിയ ബഞ്ചാണ് ഇതു സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.

ബിഎഡുകാരെ എല്‍പി -യുപി സ്കൂളുകളില്‍ അധ്യാപകരായി നിയമിക്കുന്നതിനെതിരെ ടിടിസിക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല നിര്‍ദേശം നല്കിയത്. യുപി സ്കൂളുകളില്‍ ടിടിസിക്കാര്‍ക്കും ബിഎഡുകാര്‍ക്കും അപേക്ഷിക്കാം. യോഗ്യരായവരെ പിഎസ്സി തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X