വനിതാ പൊലീസിന്റെ എണ്ണം കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ പോലീസുകാരുടെ എണ്ണം പത്തു ശതമാനമായി വര്‍ദ്ധിപ്പിക്കും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയമസഭയില്‍ അറിയിച്ചതാണിത്.
ഇതിന്റെ ഭാഗമായി 3500 വനിതാ പൊലീസുകാരെ പുതിയതായി നിയമിക്കും. ഇപ്പോള്‍ വനിതാ പൊലീസുകാരുടെ പ്രാതിനിധ്യം രണ്ടു ശതമാനം മാത്രമാണ്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു വനിതാ കോണ്‍സ്റ്റബിളെങ്കിലും ഉണ്ടാകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications