എന്റോണിനെ തടഞ്ഞത് പൊളിറ്റ് ബ്യൂറോ
തിരുവനന്തപുരം: ആഗോള കുത്തക കമ്പനി എന്റോണിന് കേരളത്തിലേയ്ക്കുള്ള പ്രവേശനം തടഞ്ഞത് സി പി എം പൊളിറ്റ് ബ്യൂറോ ആണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി എസ് അച്യുതാനന്ദന്. കണ്ണൂരില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ അനുമതി തടഞ്ഞത് അച്യുതാനന്ദനാണെന്ന കെ പി പി നമ്പ്യാരുടെ ആരോപണത്തിനു മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച മറുപടി നല്‍കുകയായിരുന്നു വി എസ്.
എന്റോണ്‍ പങ്കാളിത്തത്തോടെ കണ്ണൂര്‍ നിലയത്തിന് അനുമതി നല്കിയിരുന്നുവെങ്കില് കേരളീയര്‍ ഇപ്പോള്‍ നല്‍കുന്നതിന്റെ നാലു മുതല്‍ അഞ്ചു വരെ ഇരട്ടി വൈദ്യുത ചാര്‍ജ് നല്‍കേണ്ടി വരുമായിരുന്നുവെന്ന് വിഎസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ വൈദ്യുതപദ്ധതി സ്ഥാപിച്ച എന്റോണ്‍ ആ സംസ്ഥാനത്തിന് പ്രതിവര്‍ഷം 1800 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അച്യുതാനന്ദന് ചൂണ്ടിക്കാട്ടി. ഇനി കണ്ണൂര്‍ നിലയത്തിന് താന്‍ തടസം നിന്നുവെന്ന നമ്പ്യാരുടെ കുപ്രചാരണം ശരിയാണെങ്കില്‍ തന്നെ താന്‍ കേരളത്തെ രക്ഷിക്കുകയെന്ന നല്ല കാര്യമാണ് ചെയ്തത്.
തന്നെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദനെ സമീപിച്ചില്ലെന്ന കെ പി പി നമ്പ്യാരുടെ വാദം തെറ്റാണെന്നും നമ്പ്യാര്‍ തന്നെ വന്നു കണ്ടത് ഈ ആവശ്യത്തിനു വേണ്ടിയായിരുന്നുവെന്നും വി എസ് ആവര്‍ത്തിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications