കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിടങ്ങളെ ഭൂകമ്പത്തില്‍ നിന്നും രക്ഷിക്കാന്‍ ബെയറിംഗ്

  • By Staff
Google Oneindia Malayalam News

കോട്ടയം: കെട്ടിടങ്ങളെ ഭൂകമ്പത്തില്‍ നിന്നും രക്ഷിക്കാന്‍ കോട്ടയം സ്വദേശി ജോര്‍ജ്ജ് അബ്രഹാമിന്റെ പൊടിവിദ്യയാണ് സീസ്മിക് ബെയറിംഗ്.

സ്വാഭാവിക റബറില്‍ നിന്നും ഉണ്ടാക്കുന്ന സീസ്മിക് ബെയറിംഗ് ഭൂമി ശക്തമായി കുലുങ്ങിയാലും കെട്ടിടങ്ങളെ തകര്‍ന്നു വീഴാതെ കാത്തുരക്ഷിക്കും. കേരളത്തില്‍ അടുത്തിടെ അടിക്കടിയുണ്ടായ ഭൂചലനങ്ങളാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിന് ജോര്‍ജ്ജ് അബ്രഹാമിന് പ്രചോദനമായത്. മി മാക് റബര്‍ ഇന്‍ഡസ്ട്രീസിന്റെ പ്രൊപ്രൈറ്റര്‍ കൂടിയാണ് ജോര്‍ജ്ജ് അബ്രഹാം.

റബര്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണ് ജോര്‍ജ്ജ് ഈ സീസ്മിക് ബെയറിംഗ് വികസിപ്പിച്ചെടുത്തത്. ഇത് ജോര്‍ജ്ജിന്റെ ആദ്യ കണ്ടുപിടിത്തമാണ്. ചെന്നൈയിലെ എസ്ഇആര്‍സി വിവിധ ടെസ്റുകളിലൂടെ ഈ ഉല്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട് .

ജപ്പാനിലും മധ്യ അമേരിക്കയിലും ധാരാളമായി കെട്ടിടങ്ങളില്‍ സീസ്മിക് ബെയറിംഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഇന്തോ -ഓവര്‍സീസ് അലയന്‍സ് ഫോര്‍ ബിസിനസ്സ് ഡവലപ്മെന്റ്സിന്റെ എക്സ്പോര്‍ട്ട് പ്രൊഡക്റ്റിവിറ്റി അവാര്‍ഡ് ജോര്‍ജ്ജിന്റെ ഈ കണ്ടുപിടിത്തത്തിനാണ്. 25,000 രൂപയാണ് അവാര്‍ഡ് തുക. മാര്‍ച്ച് രണ്ടാം വാരത്തില്‍ കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ ജോര്‍ജ്ജിന് അവാര്‍ഡ് സമ്മാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X