കൈനറ്റിക് വാഹനങ്ങള്‍ക്ക് വില കുറയുന്നു
ദില്ലി: കൈനറ്റിക് ഗ്രൂപ്പിന്റെ വിവിധ മോഡല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വില കുറയും. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം.
വിവിധ മോഡല്‍ സ്കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും. 1200 രൂപ മുതല്‍ 2000 രൂപ വരെ വില കുറയുമെന്ന് കൈനറ്റിക് മോട്ടോര്‍ കമ്പനി ഡയറക്ടര്‍ സലൂജ ഫിറോഡിയ മോട്ട്വാനി പറഞ്ഞു.
ഇറക്കുമതി തീരുവ കുറഞ്ഞതിനെ തുടര്‍ന്ന് നേരത്തെ കാര്‍ കമ്പനികള്‍ വില കുറച്ചതായി നേരത്തെ അറിയിപ്പ് വന്നിരുന്നു.












Click it and Unblock the Notifications