Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല്‍കോ: സമരം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ വിറ്റ പൊതുമേഖലാ സ്ഥാപനമായ ഭാരത് അലൂമിനിയം കമ്പനി ലിമിറ്റഡിലെ( ബാല്‍കോ) തൊഴിലാളികള്‍ സമരം തുടങ്ങി. മാര്‍ച്ച് മൂന്ന് വെളളിയാഴ്ച പുലര്‍ച്ചെയാണ് കമ്പനിയുടെ അഞ്ചു പ്ലാന്റുകളിലായി 6,000 ല്‍ അധികം തൊഴിലാളികള്‍ സമരം തുടങ്ങിയത്.

സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിക്ക് ബാല്‍കോയുടെ 51 ശതമാനം ഓഹരികള്‍ കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ബാല്‍കോ ബച്ചാവോ സംഘര്‍ഷ് സമിതി എന്ന സംഘടന രൂപീകരിച്ചാണ് സമരം നടത്തുന്നത്.

സമരം മൂലം ദിവസവും കമ്പനിക്ക് ഏഴു കോടി രൂപ നഷ്ടം വരുമെന്ന് ബാല്‍കോ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി എന്‍ ശര്‍മ്മ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ഛത്തീസ്ഗഢ് സംസ്ഥാനത്തിനും20 ശതമാനം തൊഴിലാളികള്‍ക്കും കൈമാറി ബാക്കി ഓഹരികള്‍ ധനസഹായ സ്ഥാപനങ്ങള്‍ക്കും കൈമാറേണ്ടിയിരുന്നുവെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+