ബാല്‍കോ: അധികൃതര്‍ക്ക് കോടതി നോട്ടീസ്
റായ്പ്പൂര്‍: ഭൂനിയമം ലംഘിച്ചതിന് ബാല്‍കോ എംഡിയോടും കേന്ദ്ര ഓഹരിവില്‍പ്പന സെക്രട്ടറിയോടും സ്റെര്‍ലൈറ്റ് ഗ്രൂപ്പ് തലവനോടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്.
ബാല്‍കോ എംഡി എസ്. സി. ത്രിപാഠി, കേന്ദ്ര ഓഹരിവില്‍പ്പന സെക്രട്ടറി പ്രദീപ് ബൈജാല്‍ സ്റെര്‍ലൈറ്റ് ഗ്രൂപ്പ് തലവന്‍ അനില്‍ അഗര്‍വാള്‍ എന്നിവരോട് മാര്‍ച്ച് 15 വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് കോര്‍ബാ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് നോട്ടീസ് നല്‍കിയത്.
ബാല്‍കോ സ്വകാര്യവ്യക്തിക്ക് കൈമാറിയത് വഴി ഗിരിവര്‍ഗക്കാരുടെ ഭൂമി ഗിരിവര്‍ഗക്കാരനല്ലാത്ത ഒരാള്‍ക്ക് നല്‍കിയത് ഭൂനിയമത്തിലെ 170(എ), 170(ബി) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരമെന്നാണ് റവന്യു കോടതി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് കമ്പനി കൈമാറുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.












Click it and Unblock the Notifications