കശ്മീര്‍ : 17പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: രജൗറി ജില്ലയിലെ മഞ്ജകോട്ടെ ഗ്രാമത്തില്‍ മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച വൈകീട്ട് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ഗാന്ധാര്‍ മൗഗ്ലന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ രണ്ട് ഗ്രാമീണരെ കൊലചെയ്തതിനെപ്പറ്റി അന്വേഷിച്ച് മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പൊലീസ് സംഘം മഞ്ജകോട്ടെ ഗ്രാമത്തിലെത്തിയ ഉടന്‍ ഗ്രനേഡുകളും റോക്കറ്റുകളുമായി തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.
ഒരു റോക്കറ്റ് വന്നു വീണതിനെത്തുടര്‍ന്നാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്ന 17 പേരും കൊല്ലപ്പെട്ടത്. ഇതുവരെ ഒരു തീവ്രവാദി സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications