കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ. ഭരതന്‍ അന്തരിച്ചു.

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പ്രമുഖ കമ്യൂണിസ്റ് നേതാവും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന ഒ. ഭരതന്‍ അന്തരിച്ചു. മാര്‍ച്ച് മൂന്ന് ശനിയാഴ്ച കണ്ണൂരിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.

കടുത്ത പ്രമേഹം മൂലം അദ്ദേഹത്തെ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം.

തളാപ്പിലെ ഓലച്ചേരി വീട്ടില്‍ കുറുവന്റെയും പാറുക്കുട്ടിയുടെ മകനായി 1931ല്‍ ജനിച്ച ഭരതന്‍ 1954ല്‍ കമ്യൂണിസ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ ഉറച്ചു നിന്ന ഭരതന് പക്ഷേ അന്ത്യകാലത്ത് പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. സിപിഎമ്മിലെ ഗ്രൂപ്പിസം കാരണം ഏറ്റവും കൂടുതല്‍ ക്രൂശിതനായത് സിഐടിയുവിന്റെ അനിഷേധ്യ നേതാവായ ഭരതനായിരുന്നു.

1970 മെയ് 30ന് സിഐടിയു രൂപീകൃതമായതു മുതല്‍ 1998 വരെ അദ്ദേഹം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ഭരതനെ സിഐടിയുടെ സംസ്ഥാന നേതൃസ്ഥാനത്തു നിന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞു.

ഒട്ടേറെ തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരതന്‍ ലോക്സഭയിലും അംഗമായിരുന്നിട്ടുണ്ട്. 1996ല്‍ വടകരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X