Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം പ്രചാരണം തിങ്കളാഴ്ച മുതല്‍

കണ്ണൂര്‍: മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച സി പി എം സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ഇതു സംബന്ധിച്ച് സി പി എം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥിയുടെ പേര് പരസ്യമാക്കുന്നതു വരെ രഹസ്യമായിട്ടായിരിക്കണം പ്രചാരണം നടത്തേണ്ടതെന്ന് സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കണം.

മാര്‍ച്ച് 15 നു മുമ്പ് പ്രചാരണ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമുള്ള ബോര്‍ഡുകള്‍ ഇപ്പോഴേ തയ്യാറാക്കിത്തുടങ്ങണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസിദ്ധീകരിച്ച ശേഷമേ ബോര്‍ഡുകള്‍ പരസ്യമായി വയ്ക്കാവൂ.

പഞ്ചായത്തു കമ്മിറ്റികളുടെ അനുമതി വാങ്ങാതെ പാര്‍ട്ടി അംഗങ്ങളെ പ്രചാരണ രംഗത്തു നിന്നും മാറിനില്‍ക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ബൂത്ത് സെക്രട്ടറിമാരാണ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടത്. മാര്‍ച്ച് പത്തിനു മുമ്പ് ഓരോ ബൂത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തണം. മണ്ഡലത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഈ കണക്കുകളിലൂടെ കിട്ടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രചാരണ രംഗത്ത് ചിലവഴിക്കേണ്ടി വരുന്ന ഫണ്ട് അതതു സ്ഥലത്തു നിന്നു തന്നെ ശേഖരിക്കണം. ഓരോ വീട്ടിലും കയറി ഫണ്ട് ശേഖരിക്കാമെന്നും സര്‍ക്കാര്‍ ജീവനക്കാരെയും കുട്ടികളേയും പ്രചാരണത്തിന് ഉപയോഗിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+