ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥി?
കൊച്ചി: സിനിമാതാരം ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ യു ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ഇരിങ്ങാലക്കുട സീറ്റിന് യു ഡി എഫിലെ പുതിയ കക്ഷിയായ ആര്‍ എസ് പി (ബി) അവകാശവാദമുന്നയിച്ചിട്ടുണ്ട്. സീറ്റ് കിട്ടിയാല്‍ ഇവിടെ ഇന്നസെന്റിനെ ആര്‍ എസ് പി (ബി)യുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. 1970 കളില്‍ ആര്‍ എസ് പി യുടെ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായിരുന്നു ഇന്നസെന്റ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സ്വന്തം നാടായ ഇരിങ്ങാലക്കുടയില്‍ നിന്നും മത്സരിക്കുമെന്ന് ഒരു വര്‍ഷം മുമ്പേ സൂചനയുണ്ടായിരുന്നു. അപ്പോള്‍ അക്കാര്യം നിഷേധിച്ച ഇന്നസെന്റ് സമയമാകുമ്പോള്‍ ഇതേക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞിരുന്നു.
ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ സിറ്റിംഗ് എം എല്‍ എ ലോനപ്പന്‍ നമ്പാടന്‍ തന്നെയായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്നും അറിയുന്നു.












Click it and Unblock the Notifications