Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറപ്പു നല്‍കി: കരുണാകരന്‍

ദില്ലി: കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് തനിക്ക് ഉറപ്പു നല്‍കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. ഇതു സംബന്ധിച്ച് തനിക്ക് ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയുമായും ഗുലാം നബി ആസാദുമായും നടത്തിയ ചര്‍ച്ചകളെക്കുറിച്ച് ഒന്നും പുറത്തു പറയുന്ന പ്രശ്നമില്ല. അത് പരസ്രപരധാരണയ്ക്കു വിരുദ്ധമാണ്- കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ പത്രലേഖകരോട് കരുണാകരന്‍ പറഞ്ഞു.

ഉറപ്പു പാലിക്കപ്പെടും എന്ന കാര്യത്തില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ഉറപ്പ് എങ്ങനെ നടപ്പിലാപ്പിക്കണമെന്ന് തനിക്കറിയാമെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. ആരെയും അവഗണിച്ച് ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. പ്രവര്‍ത്തകരെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തില്‍ ഐ ഗ്രൂപ്പുകാര്‍ മാത്രമേ പെടുകയുള്ളോ എന്ന ചോദ്യത്തിന് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നായിരുന്നു കരുണാകരന്റെ മറുപടി.

നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ നല്‍കിയ ഉറപ്പിനു ശേഷം പുതിയ ഉറപ്പ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പിന്നെ വെറുതേ പറയുമോ എന്നായിരുന്നു മറുചോദ്യം. ഉറപ്പു പാലിക്കുന്നതിന് സമയ പരിധി ഉണ്ടോ എന്ന ചോദ്യത്തിന് അതാണല്ലോ പ്രശ്നം എന്നായിരുന്നു മറുപടി.

എന്തു കൊണ്ട് യു ഡി എഫിന്റെ നേതൃയോഗത്തില്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് കരുണാകരന്‍ മറുപടി നല്‍കിയില്ല. ലീഡര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് യു ഡി എഫിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലേയെന്ന ചോദ്യത്തിന് യു ഡി ഫിന് താന്‍ ഒരിക്കലും മങ്ങല്‍ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. ലീഡറില്ലാതെ ചര്‍ച്ചകള്‍ പൂര്‍ണ്ണമാകുമോ എന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടത്താന്‍ അവരൊക്കെ ഉണ്ടല്ലോ എന്ന് കരുണാകര്‍ തിരിച്ചടിച്ചു.

ഫിബ്രവരി 28 ന് കരുണാകരും സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പിനു ശേഷം കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കാമെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എ കെ ആന്റ്ണിയെ പ്രഖ്യാപിക്കാനും ധാരണയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുരളിയെ കെ പി സി സി പ്രസിഡന്റാക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് പിന്നീട് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+