കൂടുതല്‍ സീറ്റ് വേണമെന്ന് മാണി
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 11 സീറ്റുകള്‍ക്ക് പുറമേ ഏതാനും സീറ്റുകള്‍ കൂടി വേണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച നടന്ന യു ഡി ഫ് സീറ്റ് വിഭജന ചര്‍ച്ചയിലാണ് മാണി ഈ ആവശ്യം ഉന്നയിച്ചത്.
കൂടുതല്‍ സീറ്റുകള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാണി വാദിച്ചു. കഴിഞ്ഞ പ്രാവശ്യം കേരള കോണ്‍ഗ്രസ്( ജേക്കബ്) മത്സരിച്ച കടുത്തുരുത്തി സീറ്റ് തങ്ങള്‍ക്കു കിട്ടിയേ തീരൂ എന്ന് മാണി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പൊന്നും നല്‍കിയിട്ടില്ല. കടുത്തുരുത്തി സീറ്റിനായി ജേക്കബ് ഗ്രൂപ്പും അവകാവാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് മൂന്ന് ശനിയാഴ്ച ജേക്കബ് ഗ്രൂപ്പുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.












Click it and Unblock the Notifications