Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ പ്രസിഡന്റാക്കുമെന്ന് ഉറപ്പു നല്‍കിയില്ല: ഹൈക്കമാണ്ട്

ദില്ലി: കെ മുരളീധരനെ കെ പി സി സി പ്രസിഡന്‍ഡന്റാക്കാമെന്ന് കെ കരുണാകരന് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടി ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ഗുലാം നബി ആസാദ് അറിയിച്ചതാണിത്.

തിരഞ്ഞെടുപ്പിന് മുമ്പ് കെ പി സി സി പ്രസിഡന്റിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയോ പ്രഖ്യാപിക്കുന്ന പ്രശ്നമില്ലെന്ന് ആസാദ് വാര്‍ത്താലേഖകരോട് പറഞ്ഞു.

സോണിയാ ഗാന്ധി നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി പുതിയൊരുറപ്പും കരുണാകരന് നല്‍കിയിട്ടില്ലെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.ഉറപ്പു നല്‍കിയതായി കരുണാകരന്‍ പറയുന്നുണ്ടല്ലോ എന്ന് വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയൊരു പ്രഖ്യാപനവും ഇല്ലെന്ന് ആസാദ് തീര്‍ത്തു പറഞ്ഞു. ഇത് കരുണാകരനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ മുരളിയെ കെ പി സി സി പ്രസിഡന്റാക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി കരുണാകരന് ഉറപ്പൊന്നും നല്‍കിയതായി അറിവില്ലെന്ന് കോണ്‍ഗ്രസ് വക്താവ്ജയ്പാല്‍ റെഡ്ഡിയും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+