ഷൊര്‍ണൂരില്‍ 220 കെവി സബ്സ്റേഷന്‍ വരുന്നു
തിരുവനന്തപുരം: ഷൊര്‍ണൂരില്‍ സ്ഥാപിക്കുന്ന 220 കെവി സബ്സ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് നാല് ഞായറാഴ്ച വൈദ്യുതി മന്ത്രി എസ്. ശര്‍മ്മ നിര്‍വഹിക്കും. പാലക്കാട് ജില്ലയിലെ വൈദ്യുത പ്രസരണശൃംഖല ഷൊര്‍ണൂര്‍ സബ് സ്റേഷന്‍ വരുന്നതോടെ മെച്ചപ്പെടും.
പാലക്കാടിനു പുറമേ തൃശൂര്‍, മലപ്പുറം ജില്ലകളില്‍പ്പെടുന്ന അഞ്ചു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സബ്സ്റേഷന്‍ പ്രയോജനപ്പെടും. കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള വൈദ്യുതിവിതരണം സുഗമമാക്കാനും ഷൊര്‍ണൂര്‍ സബ്സ്റേഷന്റെ പ്രവര്‍ത്തനം സഹായകമാകും.
മാടക്കത്തറയില്‍ നിന്നും അരീക്കോട്ടേയ്ക്ക് പോകുന്ന 220 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനില്‍ നിന്നും ഇവിടേക്ക് വൈദ്യുതി എത്തിക്കും . 100 എംവിഎയുടെ രണ്ടു ട്രാന്‍സ്ഫോര്‍മറുകളാണ് സ്ഥാപിക്കുന്നത്. സബ്സ്റേഷന്റെ മതിപ്പ് ചെലവ് 13 കോടി 66 ലക്ഷം രൂപയാണ്.












Click it and Unblock the Notifications