കോടതിയില്‍ പ്രതി വിഷം കുത്തി വച്ചു മരിച്ചു
വടകര: ബ്രൗണ്‍ഷുഗര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ യുവാവ് കോടതിയിലെ മൂത്രപ്പുരയില്‍ വിഷം കുത്തി വച്ചു മരിച്ചു. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച വൈകുന്നേരം വടകര എന്‍ഡിപിഎസ് കോടതിയിലായിരുന്നു സംഭവം.
കക്കോടി പടിഞ്ഞാറ് മുറിയിലെ ആനത്തുംപറമ്പ് എം. സുനില്‍കുമാര്‍(32) ആണ് വിഷം കുത്തി വച്ചു മരിച്ചത്. 2000 ജനവവരി 27 ന് നടക്കാവ് പൊലീസ് ഇയാളെ 38.2 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം കോഴിക്കോട് ബീച്ച് റോഡില്‍ ലയണ്‍സ് പാര്‍ക്ക് പരിസരത്തു വച്ച് പിടികൂടുകയായിരുന്നു.
കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുനില്‍കുമാറിനുള്ള ശിക്ഷ ശനിയാഴ്ച വിധിക്കാമെന്ന് കോടതി വ്യക്തമാക്കിയ ശേഷം പൊലീസിന് കൈമാറി. കോടതിയില്‍ നിന്നും പുറത്തിറങ്ങി താഴത്തെ നിലയിലെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നും പറഞ്ഞ് സുനില്‍കുമാര്‍ മൂത്രപ്പുരയിലേയ്ക്കു പോയി. അല്‍പസമയത്തിനു ശേഷം പൊലീസുകാര്‍ക്കു മുന്നിലെത്തിയ ഇയാള്‍ ഞാന്‍ പോകുകയാണ് എന്നു പറഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീടാണ് ഇയാള്‍ വിഷം കുത്തിവച്ചതായി മനസ്സിലായത്. ഉടന്‍ വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications