കേരളത്തിന് റെയില്‍വേ ടൂറിസം പദ്ധതി
ദില്ലി: കേരളത്തിലേയ്ക്ക് തീവണ്ടിയിലൂടെ വിനോദസഞ്ചാരം നടത്താവുന്ന ഒരു പദ്ധതിയ്ക്ക് റെയില്‍വേ രൂപം നല്കുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ ടി ഡി സി), ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ സി ടി സി),ദക്ഷിണ റെയില്‍വേ എന്നിവ സംയുക്തമായാണ് ഈ സമഗ്ര വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നത്.
മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചതാണിത്. വിശദമായ പദ്ധതി ഉടന്‍ തയ്യാറാക്കും. ജമ്മു-കശ്മീരിലെ മാതാ ബൈഷ്ണോ ദേവിക്ഷേത്രത്തിലേയ്ക്ക് കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിനോദസഞ്ചാര പദ്ധതിക്കു സമാനമായ പദ്ധതിയാണ് കേരളത്തിലേയ്ക്കും നടപ്പാക്കുന്നത്.
മറ്റ് സുഖസൗകര്യങ്ങള്‍ക്കു പുറമേ താമസസൗകര്യം, റോഡ് ഗതാഗതം, സ്ഥലം കാണാനുള്ള സൗകര്യം തുടങ്ങിയവയും റെയില്‍വേ കേരളത്തിലേയ്ക്കുള്ള വിനോദയാത്രക്കാര്‍ക്ക് ഉറപ്പു നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി തീവണ്ടികളില്‍ പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തും. സാധാരണത്തതേതിനേക്കാള്‍ 15 ശതമാനം അധികചാര്‍ജ് വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കും.












Click it and Unblock the Notifications